ഇസ്രായേൽ ആക്രമണത്തിൽ ലബനാനിൽ 105 പേർ കൊല്ലപ്പെട്ടു

ലബനാനിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ സൈന്യം. 24 മണിക്കൂറിനിടെ 105 പേർ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ ബൈറൂതിൽ ഉൾപ്പെടെ ഏഴാം ദിവസമാണ് വ്യോമാക്രമണം തുടരുന്നത്. ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ ക​ര​യു​ദ്ധ​ത്തി​നൊ​രു​ങ്ങു​കയാണെന്നും റിപ്പോർട്ടുകളുണ്ട്.

 

ബൈറൂത് : ലബനാനിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ സൈന്യം. 24 മണിക്കൂറിനിടെ 105 പേർ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ ബൈറൂതിൽ ഉൾപ്പെടെ ഏഴാം ദിവസമാണ് വ്യോമാക്രമണം തുടരുന്നത്. ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ ക​ര​യു​ദ്ധ​ത്തി​നൊ​രു​ങ്ങു​കയാണെന്നും റിപ്പോർട്ടുകളുണ്ട്.

ഹി​സ്ബു​ല്ല ത​ല​വ​ൻ ഹ​സ​ൻ ന​സ്റു​ല്ല​ക്ക് പി​ന്നാലെ മ​റ്റൊ​രു മു​തി​ർ​ന്ന നേ​താ​വായ ന​ബീ​ൽ ഖാ​ഊ​കിനെയും ഇസ്രായേൽ വധിച്ചു. ഹി​സ്ബു​ല്ല സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ ഉ​പ​മേ​ധാ​വി ന​ബീ​ൽ ഖാ​ഊ​ക് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ബൈറൂതി​ലെ ആ​ക്ര​മ​ണ​ത്തി​ലാണ് കൊ​ല്ല​പ്പെ​ട്ട​ത്. ഹ​സ​ൻ ന​സ്റു​ല്ല വ​ധം രാ​ജ്യ​ത്തും പു​റ​ത്തും ക​ന​ത്ത പ്ര​തി​ഷേ​ധാ​ഗ്നി പ​ട​ർ​ത്തു​ക​യും പ്ര​തി​കാ​ര​ത്തി​ന് സ​മ്മ​ർ​ദം ശ​ക്ത​മാ​കു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ക​ന​ത്ത ആ​ക്ര​മ​ണം.

ബി​ഖ താ​ഴ്വ​ര, സി​റി​യ​ൻ അ​തി​ർ​ത്തി​യി​ലെ അ​ൽ​ഖു​സൈ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച ഇ​സ്രാ​യേ​ൽ യുദ്ധവിമാനങ്ങൾ ​യു​ദ്ധ​വി​മാ​ന​ങ്ങ​ൾ തീ​തു​പ്പി. ബെ​യ്റൂ​ത്തി​ൽ ഹി​സ്ബു​ല്ല ബ​ദ​ർ വി​ഭാ​ഗം ക​മാ​ൻ​ഡ​ർ അ​ബൂ അ​ലി റി​ദ​യെ ല​ക്ഷ്യ​മി​ട്ട​താ​യും ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

യ​മ​നി​ൽ ഹൂ​തി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടും ഇസ്രായേൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​. ഹു​ദൈ​ദ, റാസ് ഇസ ന​ഗ​ര​ങ്ങളിലെ ഊ​ർ​ജ നി​ല​യ​ങ്ങ​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലു​മുണ്ടായ ആ​ക്ര​മ​ണങ്ങളിൽ നാല് പേർ മരിച്ചു. ശ​നി​യാ​ഴ്ച ഇ​സ്രാ​​യേ​ലി​ലെ ബെ​ൻ ഗു​റി​യോ​ൺ വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മി​ട്ട് ഹൂ​തി​ക​ൾ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ അ​യ​ച്ചി​രു​ന്നു. ഇ​തി​ന് തി​രി​ച്ച​ടി​യാ​യാ​ണ് വ്യോ​മാ​ക്ര​മ​ണം. യുദ്ധം വ്യാപിക്കുന്നതി​െന്റ സൂചനയായാണ് നിരീക്ഷകർ ആക്രമണത്തെ വിലയിരുത്തുന്നത്.