40 വർഷത്തിനു ശേഷം ജയിൽ മോചിതനായി ഫലസ്തീൻ അനുകൂലിയായ ലബനീസ് പോരാളി
Jul 26, 2025, 18:40 IST
പാരിസ്: ഫലസ്തീൻ അനുകൂലിയായ ലബനീസ് പോരാളി ജോർജസ് ഇബ്രാഹീം അബ്ദുല്ല (74) 40 വർഷത്തിനു ശേഷം ഫ്രാൻസിൽ ജയിൽ മോചിതനായി. രണ്ട് നയതന്ത്രജ്ഞരെ കൊലപ്പെടുത്തിയ കേസിലാണ് അദ്ദേഹത്തിന് തടവുശിക്ഷ ലഭിച്ചത്.
ഫ്രാൻസിലേക്ക് തിരിച്ചുവരില്ലെന്ന വ്യവസ്ഥയിൽ അദ്ദേഹത്തെ നാട്ടിലയച്ചു. ഫലസ്തീൻ, ലബനീസ് പതാകയുമായി നൂറുകണക്കിനാളുകൾ അദ്ദേഹത്തെ വരവേറ്റു. ഇപ്പോൾ സജീവമല്ലാത്ത ലബനീസ് റെവലൂഷനറി സായുധ വിഭാഗത്തിന്റെ സ്ഥാപകനാണ് അദ്ദേഹം.