ഇസ്രയേലിന് നേരെ ലബനനിയൻ റോക്കറ്റാക്രമണം
Nov 24, 2024, 20:55 IST
വാഷിങ്ടൺ: ലബനനിൽ നിന്നും ഇസ്രയേലിനെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണം. ആറ് റോക്കറ്റുകൾ എത്തിയെന്ന് ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു. അതേസമയംസെൻട്രൽ ഇസ്രയേലിനെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണമെന്നും, ഇതിൽ അഞ്ചെണ്ണം പ്രതിരോധിച്ചുവെന്നും ഒരെണ്ണം മൈതാനത്ത് പതിച്ചുവെന്നും പ്രതിരോധസേന അറിയിച്ചു.
ലബനൻ ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. റോക്കറ്റ് ആക്രമണത്തിൽ വടക്കൻ ടെൽ അവീവിലെ നെതന്യ, ഹെർസിലിയ എന്നിവിടങ്ങളിൽ സൈറൺ മുഴങ്ങുകയും ചെയ്തു. ഇതുകൂടാതെ നിരവധി ഡ്രോണുകളും ഇസ്രയേലിനെ ലക്ഷ്യമിട്ട് തൊടുത്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു.