ലാഹോറിൽ ട്യൂഷൻ സെൻററിൻറെ മേൽക്കൂര തകർന്ന് വീണ് അപകടം ; 14 കുട്ടികൾക്ക് ദാരുണാന്ത്യം

 ലാഹോർ: പാകിസ്താനിലെ ലാഹോറിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെൻററിൻറെ മേൽക്കൂര തകർന്നുവീണ് 14 സ്കൂൾ കുട്ടികൾ ദാരുണമായി മരിച്ചു. അഞ്ച് വിദ്യാർഥികൾക്കും പരിക്കേറ്റു. ലാഹോറിലെ കഹ്നയിലെ ഈദ്ഗാഹ് ബസ്തി പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം.
 
20 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു. ഒരു അധ്യാപികക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ഏഴിനും 13നും ഇടയിൽ പ്രായമുള്ള കുട്ടികളായിരുന്നു ക്ലാസിലുണ്ടായിരുന്നത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും ലാഹോർ കമ്മീഷണർ മറിയം ഖാൻ അറിയിച്ചു. ജനസാന്ദ്രതയുള്ള ഒരു ജനവാസ മേഖലയിലായിരുന്നു കെട്ടിടം സ്ഥിതി ചെയ്യുന്നത്.

നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ട്യൂഷൻ സെൻറർ പ്രവർത്തിച്ചിരുന്നതെന്നും സംഭവ സമയം കെട്ടിടത്തിൻറെ ഒരു ഭാഗത്ത് നിർമാണം നടന്നുകൊണ്ടിരിക്കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.