കുവൈത്തിൽ ഹഷീഷും മറ്റ് മയക്കുമരുന്നുകളുമായി പിടിയിൽ
കുവൈത്ത് സിറ്റി: അർദിയയിൽ ഹാഷിഷും മറ്റ് മയക്കുമരുന്നുകളുമായി വാഹന ഡ്രൈവർ പൊലീസ് പിടിയിലായി. പ്രദേശത്ത് പതിവ് പട്രോളിങ്ങിനിടെ സംശയം തോന്നിയ പൊലീസ് ഇയാളെ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
Oct 25, 2024, 20:35 IST
കുവൈത്ത് സിറ്റി: അർദിയയിൽ ഹാഷിഷും മറ്റ് മയക്കുമരുന്നുകളുമായി വാഹന ഡ്രൈവർ പൊലീസ് പിടിയിലായി. പ്രദേശത്ത് പതിവ് പട്രോളിങ്ങിനിടെ സംശയം തോന്നിയ പൊലീസ് ഇയാളെ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
പ്രതിയിൽനിന്ന് രണ്ട് ഹഷീഷ് സിഗരറ്റുകളും മയക്കുമരുന്ന് അടങ്ങിയ ബാഗും പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും കൂടുതൽ അന്വേഷണത്തിനായി ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർ്ട്മെൻറിലേക്ക് കൈമാറി. രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയാൻ നിയമപാലകർ ശക്തമായ പരിശോധനകൾ നടത്തിവരുകയാണ്.