ഇറാൻ ഒരിക്കലും ആണവായുധം കൈക്കലാക്കരുത് എന്ന ട്രംപിന്റെ തീരുമാനത്തോട് പൂർണ്ണമായും യോജിക്കുന്നു : ചാൾസ് രാജാവ്

ഇറാന്റെ ആണവ പദ്ധതികകൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് പിന്തുണയുമായി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ.
 

 വാഷിങ്ടൺ: ഇറാന്റെ ആണവ പദ്ധതികകൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് പിന്തുണയുമായി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ. ഇറാൻ ഒരിക്കലും ആണവായുധം കൈക്കലാക്കരുത് എന്ന ട്രംപിന്റെ തീരുമാനത്തോട് താൻ പൂർണ്ണമായും യോജിക്കുന്നതായി രാജാവ് വ്യക്തമാക്കി. അമേരിക്കയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ രാജാവ് യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യവേയാണ് ട്രംപിന്റെ നയങ്ങൾക്കൊപ്പം നിൽക്കാനും പാശ്ചാത്യ സഖ്യകക്ഷികൾക്കിടയിൽ ഐക്യം നിലനിർത്താനും ആഹ്വാനം ചെയ്തത്.

ഇറാൻ വിഷയത്തിൽ ബ്രിട്ടന്റെ മുൻ നിലപാടുകളെ ട്രംപ് നേരത്തെ വിമർശിച്ചിരുന്നെങ്കിലും, ട്രംപിന്റെ കർക്കശമായ നിലപാടുകൾക്ക് രാജാവ് പിന്തുണ പ്രഖ്യാപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായിരിക്കുകയാണ്. ആഗോള സുരക്ഷ മുൻനിർത്തി ഇറാൻ ആണവശക്തിയാകുന്നത് തടയണമെന്ന ട്രംപിന്റെ ആവശ്യത്തെ രാജാവ് ശരിവെച്ചു. യുറോപ്പിലും പശ്ചിമേഷ്യയിലും യുദ്ധം തുടരുന്ന അനിശ്ചിതകാലത്ത് അമേരിക്കയുടെ ശക്തമായ നേതൃത്വം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.