ഉദ്യോഗസ്ഥർക്കും മകൾക്കും പൊതു വേദിയിൽ റൈഫിളുകൾ സമ്മാനിച്ച് കിം ജോങ് ഉൻ
ഉദ്യോഗസ്ഥർക്കും മകൾക്കും പൊതു വേദിയിൽ റൈഫിളുകൾ സമ്മാനിച്ച് കിം ജോങ് ഉൻ. 2021ലായിരുന്നു അവസാന കൊറിയൻ പാർട്ടി കോൺഗ്രസ് നടന്നത്. കിം പുലർത്തുന്ന പൂർണ്ണ വിശ്വാസത്തിന്റെയും പ്രതിബദ്ധതയുടെയും അടയാളമായാണ് റൈഫിളുകൾ സമ്മാനിച്ചതെന്ന് കൊറിയൻ വൃത്തങ്ങൾ അറിയിച്ചു.
സമീപ വർഷങ്ങളിൽ അമേരിക്കക്കും ദക്ഷിണ കൊറിയക്കുമെതിരെ കടുത്ത ഭാഷയിൽ കിം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കിംമിന്റെ സഹോദരി കിം യോ ജോങിനെ പാർട്ടി ആഭ്യന്തര പ്രവർത്തനങ്ങളുടെയും ഭരണപരമായ കാര്യങ്ങളുടെയും തലപ്പത്തേക്ക് നിയമിച്ചതായ സൂചനയുണ്ട്. പാർട്ടി കോൺഗ്രസിൽ പിതാവിന്റേതിന് സമാനമായ തവിട്ട് നിറത്തിലുള്ള ലെതർ കോട്ട് ധരിച്ചാണ് കിമ്മിന്റെ ഇളയ മകൾ എത്തിയത്.
2022 നവംബറിൽ നടന്ന ഒരു ദീർഘദൂര മിസൈൽ പരീക്ഷണ വേളയിലാണ് മകളായ കിം ജു എ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. പിതാവിനൊപ്പം സൈനിക പ്രകടനങ്ങളുൾപ്പടെ നിരവധി പരിപാടികളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. 2016 മുതൽ അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്തരകൊറിയയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പരിപാടിയാണിത്.ആയുധ സംവിധാന സജ്ജീകരണത്തിനും ആണവായുധ ശേഖരം ത്വരിതപ്പെടുത്താനുള്ള പദ്ധതികളും പരിപാടിയിൽ കിം ആവർത്തിച്ചു.
അതേ സമയം ദക്ഷിണ കൊറിയയുമായുള്ള വിഷയത്തിൽ തന്റെ സൈന്യത്തിന് ദക്ഷിണ കൊറിയയെ പൂർണമായി നശിപ്പിക്കാൻ ശേഷിയുണ്ടെന്നും കിം ജോങ് ഉൻ പറഞ്ഞു.