ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മൊജ്താബയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്

 

അലി ഖമനയിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ.

 

വിദഗ്ധരുടെ സമിതിയാണ് മൊജ്താബയെ ഖമനിയയുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ മകന്‍ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. വിദഗ്ധരുടെ സമിതിയാണ് മൊജ്താബയെ ഖമനിയയുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അലി ഖമനയിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ.

ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന മാധ്യമമാണ് മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട് ചെയ്തത്. മൊജ്താബയ്ക്ക് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഘടനയാണ് മൊജ്താബയെ പരമോന്നത് നേതാവായി തെരഞ്ഞെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ഐആര്‍ജിസിയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയാണ് മൊജ്താബ.