ഖമനയിയുടെ കൊലപാതകം; കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിന് തീയിട്ട് പ്രതിഷേധക്കാര്‍
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു
Mar 1, 2026, 13:41 IST
ഖമനയിയുടെ ചിത്രമടക്കം ഉയര്‍ത്തിപ്പിടിച്ചെത്തിയ പ്രതിഷേധക്കാര്‍ യുഎസ് കോണ്‍സുലേറ്റ് വളപ്പിലേക്ക് ഇരച്ചെത്തി ജനല്‍ ചില്ലുകളടക്കം അടിച്ചു തകര്‍ത്തു. ശേഷം കെട്ടിടത്തിന് തീയിട്ടു.
പാകിസ്താനിലെ കറാച്ചിയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം. ടെഹ്റാനിലുണ്ടായ ഇസ്രയേല്‍- അമേരിക്കന്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പാകിസ്താന്‍ മാധ്യമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖമനയിയുടെ ചിത്രമടക്കം ഉയര്‍ത്തിപ്പിടിച്ചെത്തിയ പ്രതിഷേധക്കാര്‍ യുഎസ് കോണ്‍സുലേറ്റ് വളപ്പിലേക്ക് ഇരച്ചെത്തി ജനല്‍ ചില്ലുകളടക്കം അടിച്ചു തകര്‍ത്തു. ശേഷം കെട്ടിടത്തിന് തീയിട്ടു.
പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു