ഇറാനിൽ ഖമനേയിയുടെ പിൻഗാമിയായി എത്തുന്നവരെയെല്ലാം വകവരുത്തും ; ഇസ്രയേൽ

 ജറുസലേം: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻറെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ പിൻഗാമിയായി എത്തുന്നവരെയെല്ലാം വകവരുത്തുമെന്ന് ഇസ്രയേൽ. ഇറാൻറെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ അസംബ്ലി ഓഫ് എക്സ്പേർട്ട്സ് ഏകദേശ ധാരണയിലെത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇസ്രയേലിൻറെ ഭീഷണി.
 
പിൻഗാമിയെ തെരഞ്ഞെടുക്കുന്ന വിദഗ്ധ സമിതി അംഗങ്ങളെയും തങ്ങൾ വേട്ടയാടുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. പേർഷ്യൻ ഭാഷയിൽ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.  അതേസമയം, ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തെക്കൻ ലെബനനിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ നിരവധി കുട്ടികൾ മരിച്ചതായാണ് റിപ്പോർട്ട്.