ആറ്റുകാൽ പൊങ്കാലക്ക്  ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം;  പൊങ്കാല ചടങ്ങുകൾ മാർച്ച് 3 ന് 

2026 മാർച്ച് 3 ആം തീയതി ചൊവ്വാഴ്ച്ച കെന്റിലെ മെയ്ഡ്സ്റ്റോൺ എന്ന സ്ഥലത്ത് വച്ചാണ് ആറ്റുകാൽ പൊങ്കാല ചടങ്ങുകൾ നടത്തപ്പെടുന്നത്.

 

രാവിലെ 9 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതീ ഹോമത്തോടെ പൂജകൾക്ക് തുടക്കമാകും

 ഇംഗ്ലണ്ട്:  ആറ്റുകാൽ പൊങ്കാലക്ക്  ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം. 2026 മാർച്ച് 3 ആം തീയതി ചൊവ്വാഴ്ച്ച കെന്റിലെ മെയ്ഡ്സ്റ്റോൺ എന്ന സ്ഥലത്ത് വച്ചാണ് ആറ്റുകാൽ പൊങ്കാല ചടങ്ങുകൾ നടത്തപ്പെടുന്നത്. രാവിലെ 9 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതീ ഹോമത്തോടെ പൂജകൾക്ക് തുടക്കമാകും തുടർന്ന് ദേവീപൂജയും,സഹ്രനാമ അർച്ചനയും ഉണ്ടാകും.9.45ന് പൊങ്കാല അടുപ്പിലേക്ക് അഗ്നിപകരും ഉച്ചക്ക് 2.45ന് പൊങ്കാല നിവേദ്യത്തോടെ പൊങ്കാല മഹോത്സവത്തിന് പരിസമാപ്ത്തിയാകും . 

വിശേഷാൽ പൂജകൾക്ക് അഭിജിത്ത് തിരുമേനിയും, താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വരരും നേതൃത്വം നൽകും . വെള്ളിയോട്ടില്ലം അദ്രിത് വാസുദേവ് സഹ കർമികത്വം വഹിക്കും.പൊങ്കാല ഇടാൻ ആഗ്രഹിക്കുന്ന ഭക്തർക്ക്  താഴെ  കൊടുത്ത ലിങ്ക് വഴി 2026 ഫെബ്രുവരി 20 മുൻപായി രജിസ്റ്റർ ചെയ്യാം.

https://booking.kentayyappatemple.org/link.aspx?Diety=OTHER+SERVICES&&Pooja=ATTUKAL+PONGALA&&Did=5&&Vid=5

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക്
07838170203, 07985245890, 07507766652, 07906130390,0 7973 151975