യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് കമലാ ഹാരിസ്
2024 ല്‍ ട്രംപിനോട് പരാജയപ്പെട്ടിരുന്നു.
Apr 11, 2026, 07:52 IST
പ്രസിഡന്റ് എന്ന നിലയില്‍ ഏറ്റവും മികച്ച ജോലി ആര്‍ക്കു ചെയ്യാന്‍ കഴിയുമെന്നതിന്റെ പശ്ചാത്തലത്തില്‍ താന്‍ മത്സരിക്കുന്നത് പരിഗണിക്കുമെന്ന് കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു.
2028 ല്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന് കമല ഹാരിസ്. പൗരാവകാശ സംഘടനയായ നാഷണല്‍ ആക്ഷന്‍ നെറ്റ്വര്‍ക്കിന്റെ ഒരു യോഗത്തില്‍ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇവര്‍.
2028 ല്‍ അമേരിക്കന്‍ ജനതയ്ക്ക് വേണ്ടി പ്രസിഡന്റ് എന്ന നിലയില്‍ ഏറ്റവും മികച്ച ജോലി ആര്‍ക്കു ചെയ്യാന്‍ കഴിയുമെന്നതിന്റെ പശ്ചാത്തലത്തില്‍ താന്‍ മത്സരിക്കുന്നത് പരിഗണിക്കുമെന്ന് കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു.
2024 ല്‍ ട്രംപിനോട് പരാജയപ്പെട്ടിരുന്നു. യുഎസ് സെനറ്ററായും കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായും കമല ഹാരിസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.