ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി ക​മ​ല ഹാ​രി​സ്

 

മ​നാ​മ: കാ​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ട്ടു​തീ പ​ട​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി അമേരിക്കൻ വൈ​സ് പ്ര​സി​ഡ​ന്റ് ക​മ​ല ഹാ​രി​സ്. ക​മ​ല ഹാ​രി​സ് ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഈ ​മാ​സം 16ന് ​ബ​ഹ്‌​റൈ​നി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്.

ജ​നു​വ​രി 20ന് ​ഔ​ദ്യോ​ഗി​ക പ​ദ​വി അ​വ​സാ​നി​ക്കു​ന്ന ക​മ​ല ഹാ​രി​സി​ന്റെ വൈ​സ് പ്ര​സി​ഡ​ന്‍റെ​ന്ന നി​ല​യി​ലു​ള്ള അ​വ​സാ​ന​ത്തെ യാ​ത്ര​യാ​യി​രു​ന്നു ഇ​ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വലിയ കാ​ട്ടു​തീ​യാ​ണ് ലോ​സ് ആ​ഞ്ജ​ൽ​സ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്.