ജബലിയ അഭയാർഥി ക്യാമ്പിൽ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 700 ലധികം പേർ

 

ഗ​സ്സ: താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ അ​വ​സാ​നി​ച്ച​യു​ട​ൻ ഗ​സ്സ​യി​ലു​ട​നീ​ളം ന​ട​ത്തു​ന്ന കൂ​ട്ട​ക്കു​രു​തി മൂ​ന്നാം​ദി​ന​വും തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ സേ​ന. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ജ​ബ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ര​ണ്ടാം​ദി​ന​വും ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ഖാ​ൻ യൂ​നു​സി​ലും റ​ഫ​യി​ലു​മ​ട​ക്കം 24 മ​ണി​ക്കൂ​റി​നി​ടെ 700 പേ​രെ​യാ​ണ് സൈ​ന്യം കൂ​ട്ട​ക്കൊ​ല ചെ​യ്ത​തെ​ന്ന് ഗ​സ്സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ൽ​ഫ​ലൂ​ജ​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​മു​ഖ ഫ​ല​സ്തീ​ൻ ശാ​സ്ത്ര​ജ്ഞ​ൻ സൂ​ഫി​യാ​ൻ താ​യി​ഹും കു​ടും​ബ​വും കൊ​ല്ല​പ്പെ​ട്ടു.