ഇറാന്‍ സര്‍ക്കാരിനെ വീഴ്ത്തേണ്ട സമയമായെന്ന് നെതന്യാഹു
ഇറാനിലേക്ക് ആക്രമണം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.
Mar 8, 2026, 15:38 IST
വരും ദിവസങ്ങളില്‍ അതിനൂതന ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കും ഐ ആര്‍ ജി സിയുടെ മുന്നറിയിപ്പ്.
ഇറാന്‍ സര്‍ക്കാരിനെ വീഴ്ത്തേണ്ട സമയമായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഭരണകൂടത്തെ അട്ടിമറിക്കേണ്ട സമയം അടുത്തുവെന്ന് ഇറാന്‍കാരോട് നെതന്യാഹു പറഞ്ഞു. ഇറാനിലേക്ക് ആക്രമണം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. അതേസമയം ആറു മാസക്കാലത്തോളം അതിതീവ്ര യുദ്ധത്തിന് ഇറാന്‍ തയാറെന്ന് ഐ ആര്‍ ജി സി അറിയിച്ചു. അമേരിക്കയുമായും ഇസ്രയേലുമായും ആറുമാസത്തോളം അതിതീവ്ര യുദ്ധം നടത്താനാകുമെന്ന് ഐ ആര്‍ ജി സി വക്താവ് അലി മുഹമ്മദ് നൈനി പറഞ്ഞു.
ഇറാന്‍ ഇതുവരെ ഒന്നും രണ്ടും തലമുറ മിസൈലുകള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളുവെന്നും വരും ദിവസങ്ങളില്‍ അതിനൂതന ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കും ഐ ആര്‍ ജി സിയുടെ മുന്നറിയിപ്പ്.