യുക്രൈനില്‍ പുതിയ പ്രസിഡന്റ് വരാന്‍ സമയമായെന്ന് ട്രംപ്
റഷ്യക്ക് ഇളവ് നല്‍കുന്നത് യുദ്ധത്തിന് സാമ്പത്തിക പിന്തുണയാകുമെന്ന് യൂറോപ്യന്‍ യൂണിയനും പ്രതികരിച്ചു.
Oct 11, 2026, 09:44 IST
റഷ്യന്‍ ഡീസല്‍ കയറ്റുമതിക്കുള്ള ഉപരോധം താല്‍ക്കാലികമായി നീക്കാനുള്ള യുഎസ് തീരുമാനത്തെ സെലന്‍സ്‌കി വിമര്‍ശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
യുക്രെയ്‌നില്‍ വൊളോദിമിര്‍ സെലന്‍സ്‌കി മാറി പുതിയ പ്രസിഡന്റ് വരേണ്ട സമയമായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുടെ ഊര്‍ജകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിച്ച് സമാധാന കരാറിന് യുക്രെയ്ന്‍ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
റഷ്യന്‍ ഡീസല്‍ കയറ്റുമതിക്കുള്ള ഉപരോധം താല്‍ക്കാലികമായി നീക്കാനുള്ള യുഎസ് തീരുമാനത്തെ സെലന്‍സ്‌കി വിമര്‍ശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇന്ധന വില്‍പ്പനയിലൂടെ റഷ്യയ്ക്ക് ലഭിക്കുന്ന വരുമാനം യുദ്ധം തുടരാന്‍ ഇടവരുത്തുമെന്ന് സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഗോള ഇന്ധനവിതരണ പ്രതിസന്ധി പരിഹരിക്കാനാണ് റഷ്യയുമായി കരാറുണ്ടാക്കിയതെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍, റഷ്യക്ക് ഇളവ് നല്‍കുന്നത് യുദ്ധത്തിന് സാമ്പത്തിക പിന്തുണയാകുമെന്ന് യൂറോപ്യന്‍ യൂണിയനും പ്രതികരിച്ചു.