കാഴ്ചക്കരായി നിന്ന് അഭിപ്രായം പറയാന്‍ എളുപ്പമാണ് ; ആഭ്യന്തര വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇറാന്‍ പ്രസിഡന്റ്
അമേരിക്കയുമായി ഉള്ള സമാധാന ധാരണ തകര്‍ന്നതില്‍ ആണ് ഇറാന്‍ പ്രസിഡന്റിന്റെ വിമര്‍ശനം എന്നാണ് സൂചന
യുഎസ് സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ ഇറാന്‍ ഭരണകൂടം തയ്യാറല്ലെന്ന് മൊഹ്‌സെന്‍ റെസായി വ്യക്തമാക്കി.
ആഭ്യന്തര വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. കാഴ്ചക്കരായി നിന്ന് അഭിപ്രായം പറയാന്‍ എളുപ്പമാണെന്നും അഭിപ്രായം പറയുന്നവര്‍ മുന്നോട്ട് വന്ന് സഹായിക്കണമെന്നും മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. അമേരിക്കയുമായി ഉള്ള സമാധാന ധാരണ തകര്‍ന്നതില്‍ ആണ് ഇറാന്‍ പ്രസിഡന്റിന്റെ വിമര്‍ശനം എന്നാണ് സൂചന. പരമോന്നത നേതാവിന്റെ അനുമതിയോടെ ആണ് ധാരണ ഒപ്പിട്ടതെന്നും ഇറാന്‍ പ്രസിഡന്റ് പറയുന്നു. നേരത്തെ, സമാധാന നീക്കങ്ങള്‍ ഇറാനിലെ തീവ്രനിലപാടുള്ള വിഭാഗം നിരന്തരം തടസപ്പെടുത്തിയിരുന്നു. അതേസമയം, ഇറാന്‍- അമേരിക്ക യുദ്ധത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ക്കായി പാക് സേന മേധാവി ഇറാനിലേക്ക് പോവുന്നതായാണ് വിവരം. ഇക്കാര്യം ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, അമേരിക്കന്‍ ഭരണകൂടം ഇറാനെതിരെ നടത്തുന്ന സാമ്പത്തിക ഉപരോധ നീക്കങ്ങള്‍ പൂര്‍ണ്ണമായി പരാജയപ്പെടുമെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പുതിയ സെക്രട്ടറി മൊഹ്‌സെന്‍ റെസായി പറഞ്ഞു. യുഎസ് സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ ഇറാന്‍ ഭരണകൂടം തയ്യാറല്ലെന്ന് മൊഹ്‌സെന്‍ റെസായി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലും നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇറാന്‍.