അഴിമതി വിരുദ്ധ റെയ്ഡിനിടയില്‍ പാര്‍ലമെന്റ് അംഗത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കളില്‍ സ്വര്‍ണത്തില്‍ നിര്‍മ്മിച്ച അടിവസ്ത്രവും

ബഗ്ദാദ് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനകളിലാണ് ഇത്രയധികം പ്രമുഖര്‍ വലയിലായത്.

 

പൊതുമുതല്‍ ദുരുപയോഗം ചെയ്തതായും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായും കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങളും ഉയര്‍ന്ന ഉദ്യോഗസ്ഥരും അടക്കം ഇതുവരെ 47 ഓളം പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഴിമതി വിരുദ്ധ റെയ്ഡിനിടയില്‍ പാര്‍ലമെന്റ് അംഗത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കളില്‍ സ്വര്‍ണത്തില്‍ നിര്‍മ്മിച്ച അടിവസ്ത്രവും. ഇറാഖിലെ ബാഗ്ദാദില്‍ നടന്ന അഴിമതി വിരുദ്ധ റെയ്ഡിലാണ് പാര്‍ലമെന്റ് അംഗത്തിന്റെ വീട്ടില്‍ നിന്ന് 927 കോടി രൂപയും 27 കിലോ സ്വര്‍ണവുമാണ് അധികൃതര്‍ പിടിച്ചെടുത്തത്. പാര്‍ലമെന്റ് അംഗമായ ഹിന്ദ് അല്‍ അബ്ബാസിയുടെ വസതിയില്‍ സുരക്ഷാ സേന നടത്തിയ റെയ്ഡിലാണ് വന്‍തുക പിടിച്ചെടുത്തത്. പിടിച്ചെടുത്തവയില്‍ പൂര്‍ണ്ണമായും സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച അടിവസ്ത്രങ്ങളും ഉള്‍പ്പെടുന്നു എന്നതാണ് വിചിത്രവുമായ കാര്യം. 

പൊതുമുതല്‍ ദുരുപയോഗം ചെയ്തതായും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായും കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങളും ഉയര്‍ന്ന ഉദ്യോഗസ്ഥരും അടക്കം ഇതുവരെ 47 ഓളം പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബഗ്ദാദ് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനകളിലാണ് ഇത്രയധികം പ്രമുഖര്‍ വലയിലായത്. അറസ്റ്റിലായവരില്‍ കുറഞ്ഞത് ഏഴ് എംപിമാരും ഉയര്‍ന്ന റാങ്കിലുള്ള സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടുന്നുണ്ട്. ഇവരില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന പണവും സ്വര്‍ണ്ണവും കൂടാതെ വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. അഴിമതി അന്വേഷണത്തിന്റെ മറ്റൊരു ഭാഗമായി മുന്‍ ഡെപ്യൂട്ടി പെട്രോളിയം മന്ത്രിയുടെ വസതിയില്‍ നിന്നും ഏകദേശം 10 മില്യണ്‍ ഡോളര്‍ പണവും, 3 ബില്യണ്‍ ഇറാഖി ദിനാറും, വന്‍തോതില്‍ സ്വര്‍ണ്ണാഭരണങ്ങളും, നിരവധി തോക്കുകളും, ഏകദേശം 40-ഓളം സ്വത്തുക്കളുടെ രേഖകളും ഇറാഖ് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ നേരത്തെ കണ്ടുകെട്ടിയിരുന്നു.