ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെ വധിച്ചത് തങ്ങള്‍ തന്നെ ; സ്ഥിരീകരിച്ച് ഇസ്രയേല്‍
യെമനിലെ ഹൂതി വിമതര്‍ക്കും കടുത്ത തിരിച്ചടി നല്‍കുമെന്നും ഇസ്രായേല്‍ കട്‌സ് മുന്നറിയിപ്പ് നല്‍കി.
പ്രതിരോധ മന്ത്രിയായ ഇസ്രായേല്‍ കട്‌സ് ആണ് ഹനിയ കൊല്ലപ്പെട്ടിട്ട് അഞ്ചുമാസത്തിന് ശേഷം സ്ഥിരീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.
ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെ വധിച്ചത് തങ്ങള്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍. പ്രതിരോധ മന്ത്രിയായ ഇസ്രായേല്‍ കട്‌സ് ആണ് ഹനിയ കൊല്ലപ്പെട്ടിട്ട് അഞ്ചുമാസത്തിന് ശേഷം സ്ഥിരീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.
ഹമാസ് മാത്രമല്ല, ഹിസ്ബുള്ള നേതാക്കളെ വധിച്ചതും സിറിയയിലെ ബാഷര്‍ അല്‍ ആസദ് ഭരണകൂടത്തെ താഴെയിറക്കാന്‍ സഹായിച്ചതും, ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതുമെല്ലാം തങ്ങളാണെന്നും ഇസ്രയേല്‍ കട്‌സ് പറഞ്ഞു. യെമനിലെ ഹൂതി വിമതര്‍ക്കും കടുത്ത തിരിച്ചടി നല്‍കുമെന്നും ഇസ്രായേല്‍ കട്‌സ് മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത്. ഖത്തര്‍ കേന്ദ്രീകരിച്ച് ഹമാസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നേതാവായിരുന്നു ഹനിയ.
ഹനിയ താമസിച്ച വീടിന് നേരെ ഉണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു. നേരത്തെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ ഹനിയയുടെ മക്കളും പേരകുട്ടികളും അടക്കം കൊല്ലപ്പെട്ടിരുന്നു.