ഇറാന് നേരെയുള്ള ഇസ്രയേല്‍ ആക്രമണങ്ങള്‍ ആണവദുരന്തത്തിന് കാരണമാകും'; ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ

സെറ്റ് പീറ്റര്‍സ്ബര്‍ഗില്‍ നടന്ന എക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

 

ഇസ്രയേല്‍ ആക്രമണങ്ങള്‍ ആണവദുരന്തത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് റഷ്യ. ഇറാന് നേരെയുള്ള ആക്രമണം പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യയിലെ ഉപ വിദേശകാര്യ മന്ത്രി സെര്‍ജി റയാബ്കോവ് പറഞ്ഞു. 

ഇസ്രയേല്‍ ആക്രമണങ്ങള്‍ ആണവദുരന്തത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. സെറ്റ് പീറ്റര്‍സ്ബര്‍ഗില്‍ നടന്ന എക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇറാനും ഇസ്രയേലിനുമിടയിലെ സാഹചര്യം വഷളാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ ഇന്റലിജന്‍സ് സര്‍വീസ് മേധാവ് സെര്‍ഗി നാരിഷ്‌കിന്‍ പറഞ്ഞു. ഇറാന്റെ ആണവ സംവിധാനങ്ങള്‍ക്ക് മേലുള്ള ഇസ്രയേലിന്റെ ആക്രമണം സൂചിപ്പിക്കുന്നത് ലോകം ഒരു മഹാദുരന്തത്തില്‍ നിന്നും മില്ലിമീറ്റര്‍ അകലെമാത്രമാണെന്നായിരുന്നു വിദേശ മന്ത്രാലയം വക്താവ് മരിയ സഖറോവയുടെ പ്രതികരണം.