ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യുഎന്‍ 

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യുഎന്‍ 

ടെല്‍ അവീവില്‍ ആക്രമണം നടന്നതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.
 

ഇസ്രയേലില്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാക്കുന്നതിനെ അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗഡിലൂടെയായിരുന്നു അറിയിപ്പ്.


ഹിസബുള്ള തലവന്‍ സയ്യിദ് ഹസ്സന്‍ നസ്‌റല്ലയെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രത്യാക്രമണം. ടെല്‍ അവീവില്‍ ആക്രമണം നടന്നതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.