ഹമാസ് തലവനെ ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ ആക്രമണം ; അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന ഏഴു പേര്‍ കൊല്ലപ്പെട്ടു
മറ്റൊരു വാഹനത്തെയും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടു.
ഗാസ സിറ്റിയിലെ റിമാല്‍ മേഖലയിലുള്ള ഒരു അപ്പാര്‍ട്ട്മെന്റിന് നേരെയാണ് ആക്രമണമുണ്ടായത്.
ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡ്സിന്റെ തലവന്‍ ഇസ്സുദ്ദീന്‍ അല്‍-ഹദ്ദാദിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം ഗാസയില്‍ കനത്ത വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. ഒക്ടോബര്‍ 7-ലെ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളാണ് ഇദ്ദേഹമെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. ഗാസ സിറ്റിയിലെ റിമാല്‍ മേഖലയിലുള്ള ഒരു അപ്പാര്‍ട്ട്മെന്റിന് നേരെയാണ് ആക്രമണമുണ്ടായത്. മറ്റൊരു വാഹനത്തെയും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടു.
ആക്രമണത്തില്‍ ഇതുവരെ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സിന്റെയും നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ആക്രമണം വിജയകരമാണെന്നും ഹദ്ദാദ് കൊല്ലപ്പെട്ടിട്ടുണ്ടാകാനാണ് സാധ്യതയെന്നും ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. എന്നാല്‍, ഹമാസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല