ഫ്‌ളൈ ദുബായില് നടന്നത് 9/11 മാതൃകയിലുള്ള ആക്രമണ പദ്ധതിയെന്ന് ഇസ്രയേല് ഇന്റലിജന്‌സ്

മറ്റൊരു ദുരന്തം ഒഴിവാക്കാന് കഴിഞ്ഞെന്ന് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു പറഞ്ഞു.

 

ദുബായില് നിന്ന് ഇസ്രയേല് തലസ്ഥാനമായ ടെല് അവീവിലേക്ക് പറന്ന ദുബൈ വിമാനം നാടകീയ സംഭവങ്ങള്‌ക്കൊടുവില് സൗദിയിലെ തബൂക്കില് അടിയന്തരമായി ഇറക്കുകയായിരുന്നു.

ദുബായില് നിന്ന് ടെല് അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബൈ വിമാനത്തിലുണ്ടായത് 9/11 മാതൃകയിലുള്ള ആക്രമണ പദ്ധതിയെന്ന് ഇസ്രയേല് ഇന്റലിജന്‌സ് വൃത്തങ്ങള്. മറ്റൊരു ദുരന്തം ഒഴിവാക്കാന് കഴിഞ്ഞെന്ന് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു പറഞ്ഞു.


ദുബായില് നിന്ന് ഇസ്രയേല് തലസ്ഥാനമായ ടെല് അവീവിലേക്ക് പറന്ന ദുബൈ വിമാനം നാടകീയ സംഭവങ്ങള്‌ക്കൊടുവില് സൗദിയിലെ തബൂക്കില് അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്തിലെ കോ പൈലറ്റായ ഒമാന് സ്വദേശി ഇന്ത്യക്കാരനായ ക്യാപ്റ്റനെ കുത്തി പരിക്കേല്പ്പിച്ചാണ് വിമാനം തകര്ക്കാന് ശ്രമം നടത്തിയത്.കുത്തേറ്റ ഇന്ത്യന് പൈലറ്റ് സ്മിത്ത് മച്ചാറും വിമാനത്തിലുണ്ടായിരുന്ന മൂന്ന് ഇസ്രയേല് പൗരന്മാരുമാണ് വന് ദുരന്തം ഒഴിവാക്കിയത്. ആറു മണിക്കൂര് സൗദിയിലെ തബൂക്കില് തങ്ങിയ ശേഷം മറ്റൊരു വിമാനത്തില് യാത്രക്കാരെ ടെല് അവീവിലെത്തിച്ചു.