ഗാസയിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രയേല്‍ ബോംബാക്രമണം; ഹമാസ് നേതാവ് കൊല്ലപ്പെട്ടു
ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യവും വെളിപ്പെടുത്തി
Mar 24, 2025, 07:33 IST
ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീന്റെ വധത്തിന് പിന്നാലെയാണ് ഇസ്‌മെയിന്റെ വധം.
ഗാസയിലെ നസേര്‍ ആശുപത്രി തകര്‍ത്ത് ഹമാസ് നേതാവ് ഇസ്‌മെയില്‍ ബാറോമിനെ വധിച്ച് ഇസ്രയേല്‍. ഹമാസ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീന്റെ വധത്തിന് പിന്നാലെയാണ് ഇസ്‌മെയിന്റെ വധം.
ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യവും വെളിപ്പെടുത്തി. ഇന്നലെ തെക്കന്‍ ഗാസയിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീല്‍ കൊല്ലപ്പെട്ടിരുന്നു.
നസേര്‍ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.