ഹമാസുമായുള്ള ഏതൊരു കരാറും ഇസ്രായേലിന് തോൽവിയും അപമാനവും ആയിരിക്കും : ഇസ്രായേൽ

തെൽഅവീവ്: യു.എസ് തയാറാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ തുടർചർച്ച നടക്കാനിരിക്കെ, കടുത്ത വിമർശനവുമായി ഇസ്രായേൽ ധനമന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ബെസാലെൽ സ്മോട്രിച്ച്. ഹമാസുമായുള്ള ഏതൊരു കരാറും ഇസ്രായേലിന് തോൽവിയും അപമാനവും ആയിരിക്കുമെന്ന് ഇസ്രായേൽ പാർലമെന്റിലെ ചർച്ചക്കി​ടെ മന്ത്രി പറഞ്ഞു.
 

 
തെൽഅവീവ്: യു.എസ് തയാറാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ തുടർചർച്ച നടക്കാനിരിക്കെ, കടുത്ത വിമർശനവുമായി ഇസ്രായേൽ ധനമന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ബെസാലെൽ സ്മോട്രിച്ച്. ഹമാസുമായുള്ള ഏതൊരു കരാറും ഇസ്രായേലിന് തോൽവിയും അപമാനവും ആയിരിക്കുമെന്ന് ഇസ്രായേൽ പാർലമെന്റിലെ ചർച്ചക്കി​ടെ മന്ത്രി പറഞ്ഞു.

“ഞങ്ങൾ ഹമാസിന് കീഴടങ്ങുന്ന കരാറിന്റെ ഭാഗമാകില്ല. ഈ കരാർ ഇസ്രായേലിന് തോൽവിയും അപമാനവും (ഹമാസ് നേതാവ്) യഹ്‌യ സിൻവാറിന്റെ വിജയവുമാണ്” -മന്ത്രി പറഞ്ഞു. ഈ കരാറിൽ ഉൾപ്പെടാത്ത 90 ബന്ദികളെ കൊലപ്പെടുത്താൻ ഇത് വഴിയൊരുക്കുമെന്ന് സ്മോട്രിച്ച് ആരോപിച്ചു. ആയിരങ്ങൾ കൊല്ലപ്പെടുന്ന അടുത്ത കൂട്ടക്കൊലക്കും കരാർ ഇടയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഹമാസും ഇസ്രായേലും മധ്യസ്ഥർ മുഖേന വെടിനിർത്തൽ കരാറിന്റെ പ്രാരംഭ ചര്‍ച്ച നടന്നിരുന്നു. ഇതിന്റെ തുടർചർച്ച ഈജിപ്തിലെ കെയ്റോയിലാണ് നടക്കുക.

ഇതിനായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിന്റെ തലവൻ കെയ്റോയിലേക്ക് പോകാനിരിക്കവേയാണ് സ്മോട്രിച്ചിന്റെ പ്രസ്താവന. ഇസ്രായേൽ ആദ്യഘട്ടത്തിൽ തന്നെ സമ്പൂർണവെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും എന്നാൽ മാത്രമേ വെടിനിർത്തൽ ചർച്ചകൾക്ക് സന്നദ്ധമാകൂ എന്നുമുള്ള നിലപാടിൽ നിന്ന് ഹമാസ് അയവുവരുത്തിയിരുന്നു.

ആദ്യഘട്ടമായ ആറാഴ്ച ഏതാനും ബന്ദികളെ വിട്ടയക്കുമെന്നാണ് ഹമാസ് അറിയിച്ചത്. സ്ത്രീ​ക​ളെയും മു​തി​ർ​ന്ന​വരെയും കു​ട്ടി​ക​ളെയും പ​രി​ക്കേ​റ്റ​വ​രെയുമാ​ണ് മോചിപ്പിക്കുക. പ​ക​രം നൂ​റു​ക​ണ​ക്കി​ന് ഫ​ല​സ്തീ​ൻ ത​ട​വു​കാ​രെ ഇ​സ്രാ​യേ​ലും കൈ​മാ​റും. ഈ ​ഘ​ട്ട​ത്തി​ൽ ഗ​സ്സ​യി​ലെ പ​ട്ട​ണ​ങ്ങ​ളി​ൽ​നി​ന്ന് ഇ​സ്രാ​യേ​ൽ സേ​ന പി​ന്മാ​റും. മാ​ത്ര​മ​ല്ല, പ​ലാ​യ​നം ചെ​യ്ത​വ​രെ ഉ​ത്ത​ര ഗ​സ്സ​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നും അ​നു​വ​ദി​ക്കും.

ഇക്കാലയളവിൽ തുടർവെടിനിർത്തൽ ചർച്ചകൾ നടത്തും. ചർച്ച വിജയിച്ചാൽ, ര​ണ്ടാം ഘ​ട്ട​ത്തി​ൽ സൈ​നി​ക​രും സാ​ധാ​ര​ണ​ക്കാ​രു​മാ​യ ഇ​സ്രാ​യേ​ലി ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കും. പ​ക​രം കൂ​ടു​ത​ൽ ഫ​ല​സ്തീ​ൻ ത​ട​വു​കാ​രെ ഇ​സ്രാ​യേ​ൽ ​വി​ട്ട​യ​ക്കും. മൂ​ന്നാം ഘ​ട്ട​ത്തി​ൽ ബ​ന്ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും സൈ​നി​ക​ര​ട​ക്കം അ​വ​ശേ​ഷി​ക്കു​ന്ന ബ​ന്ദി​ക​ളെ​യും തി​രി​കെ കൊ​ണ്ടു​വ​രു​ക​യും വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഗ​സ്സ പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യും ചെ​യ്യും.

ഫ​ല​സ്തീ​നെ​തി​രാ​യ ആ​ക്ര​മ​ണം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന ഇ​സ്രാ​യേ​ലി​ന്റെ ഉ​റ​പ്പ് രേ​ഖാ​മൂ​ലം ന​ൽ​ക​ണ​മെ​ന്നാ​ണ് ഹ​മാ​സ് നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഹ​മാ​സി​നെ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​തെ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​ന്റെ നി​ല​പാ​ട്.