ഹമാസ് നടത്തിയ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിൽ മൂന്ന് ജനറൽമാരെ പിരിച്ചുവിട്ട് ഇസ്രായേൽ
Nov 25, 2025, 18:40 IST
2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിൽ മൂന്ന് ജനറൽമാരെ പിരിച്ചുവിട്ട് ഇസ്രായേൽ സൈന്യം. നിരവധി മുതിർന്ന ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. ഒക്ടോബർ ഏഴിലേക്കു നയിച്ച പരാജയങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സൈനിക മേധാവി ഇയാൽ സമീർ ആവശ്യപ്പെട്ടതിന് രണ്ടാഴ്ചയ്ക്കു ശേഷമാണ് നടപടി.
ഡിവിഷണൽ കമാൻഡർമാർ ഉൾപ്പടെയുള്ള ജനറൽമാരെയാണ് പുറത്താക്കിയത്. ഇവരിലൊരാൾ അന്നത്തെ സൈനിക ഇന്റലിജൻസ് മേധാവിയായിരുന്നു. ഹമാസ് നടത്തിയ ആക്രമണം തടയുന്നതിൽ സായുധ സേന പരാജയപ്പെട്ടതിന് മൂവരും വ്യക്തിപരമായി ഉത്തരവാദികളാണെന്ന് ഞായറാഴ്ച ഇസ്രായേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.