ലെബനനില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ ആക്രമണം .
 

ലെബനനില്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി ഇസ്രയേല്‍. മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയില്‍ ആണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.


ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ ആക്രമണം . വന്‍ സ്‌ഫോടനങ്ങളോടെ നാല് കെട്ടിട സമുച്ചയങ്ങള്‍ തകര്‍ന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ 24 കിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി.