മാധ്യമ പ്രവർത്തകരുടെ മേൽ ഇ​​സ്രാ​യേ​ൽ ബോംബിട്ടത് യുദ്ധകുറ്റം : ഹ്യൂ​മ​ൺ റൈ​റ്റ്സ് വാ​ച്ച്

 

ബൈ​റൂ​ത്: ഉ​റ​ങ്ങി​ക്കി​ട​ന്ന മൂ​ന്ന് മാ​ധ്യ​മ ​പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​​സ്രാ​യേ​ൽ ആ​ക്ര​മ​ണം യു​ദ്ധ​ക്കു​റ്റ​മാ​ണെ​ന്നും യു.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നും അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ ഹ്യൂ​മ​ൺ റൈ​റ്റ്സ് വാ​ച്ച്. തെ​ക്കു​കി​ഴ​ക്ക​ൻ ല​ബ​നാ​നി​ലെ ഗെ​സ്റ്റ് ഹൗ​സി​ൽ ഉ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മേ​ൽ ഒ​ക്ടോ​ബ​ർ 25ന് ​ഇ​സ്രാ​യേ​ൽ ബോം​ബി​ട്ട​ത്.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ഏ​റ്റ​വും ക​ന​ത്ത ആ​ക്ര​മ​ണ​മാ​യി​രു​ന്നു ഇ​ത്. യു.​എ​സ് നി​ർ​മി​ത ജോ​യ​ന്റ് ഡ​യ​റ​ക്ട് അ​റ്റാ​ക് അ​മ്യൂ​ണി​ഷ​ൻ (​ജെ.​ഡി.​എ.​എം) ബോം​ബു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. വ്യോ​മ​സേ​ന വ​ർ​ഷി​ക്കു​ന്ന ബോം​ബ് സാ​റ്റ​ലൈ​റ്റ് സി​ഗ്ന​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് കൃ​ത്യ​മാ​യി നി​യ​ന്ത്രി​ക്കാ​നും ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കാ​നും ക​ഴി​യും.