ഗാസ കമാൽ അദ്‌വാൻ ആശുപത്രി ഐ.സി.യു ഡയറക്ടറെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തി ഇസ്രയേൽ

 
ഗാസ: വടക്കൻ ഗാസയിലെ കമാൽ അദ്‌വാൻ ആശുപത്രിയിലെ ഐ.സി.യു ഡയറക്ടർ ഡോ. അഹ്മദ് അൽ കഹ്‌ലൂത്തിനെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തി ഇസ്രയേൽ. ആശുപത്രി ഗേറ്റിലൂടെ കടക്കുമ്പോൾ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഗാസയിൽ ഇസ്രയേൽ സൈന്യം മനുഷ്യത്വരഹിത ആക്രമണം തുടരുന്നതിനിടെയാണ് ഡോ. അഹ്മദ് അൽ കഹ്‌ലൂത്തിനെ വധിച്ചിരിക്കുന്നത്. ആരോഗ്യസംവിധാനങ്ങൾ പാടെ തകർത്ത വടക്കൻ ഗാസയിൽ പേരിനെങ്കിലും പ്രവർത്തിക്കുന്ന മൂന്ന് ആരോഗ്യകേന്ദ്രങ്ങളിലൊന്നാണ് കമാൽ അദ്‌വാൻ ആശുപത്രി. ഇവിടുത്തെ ഭൂരിഭാഗം ആരോഗ്യപ്രവർത്തകരെയും ഇസ്രയേൽ സൈന്യം പിടികൂടുകയോ ആശുപത്രിയിൽ നിന്ന് പുറത്താക്കുകയോ ചെയ്തിട്ടുണ്ട്.