ആരോഗ്യപ്രവര്‍ത്തകരെ വധിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഇസ്രയേല്‍

ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും നിലവില്‍ ഇസ്രായേല്‍ പിടിച്ചെടുത്തിരിക്കുകയാണ്.

 
israel

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഖേദപ്രകടനം.

ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. ഖാന്‍ യൂനുസില്‍ നടത്തിയ ആക്രമണത്തില്‍ മരണം എട്ടായി.അതേസമയം ആരോഗ്യപ്രവര്‍ത്തകരെ വധിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഐഡിഎഫ് രംഗത്തുവന്നിട്ടുണ്ട്.

ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും നിലവില്‍ ഇസ്രായേല്‍ പിടിച്ചെടുത്തിരിക്കുകയാണ്. വലിയ പ്രദേശങ്ങളെ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും നിര്‍ബന്ധിത ഒഴിപ്പിക്കലിന് ഉത്തരവിടുകയും ചെയ്തതോടെ പലസ്തീനികള്‍ക്ക് ഗാസയില്‍ മൂന്നില്‍ രണ്ട് ഭാഗങ്ങളിലേക്കും പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചിരുന്നു.