ഈജിപ്തുമായുള്ള 3500 കോടി ഡോളറിന്റെ പ്രകൃതിവാതക ഇടപാടിൽനിന്ന് പിന്മാറി ഇസ്രാ​യേൽ 

 

ജറൂസലം: ഈജിപ്തുമായുള്ള 3500 കോടി ഡോളറിന്റെ പ്രകൃതിവാതക ഇടപാടിൽനിന്ന് ഇസ്രാ​യേൽ പിന്മാറി. ഇടപാടുമായി മുന്നോട്ടുപോകാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് ഇസ്രായേൽ സന്ദർശനം റദ്ദാക്കി.

ന്യായമായ വില ലഭിക്കാതെയും ഇസ്രായേലി താൽപര്യം സംരക്ഷിക്കാതെയും കരാറുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഇസ്രായേലി ഊർജ്ജ മന്ത്രി എലി കോഹൻ പറഞ്ഞു.

ഇസ്രായേലിലെ ലുവൈത്തൻ ഗ്യാസ് ഫീൽഡിൽനിന്ന് ഈജിപ്തിലേക്ക് പ്രകൃതിവാതകം കയറ്റിയയക്കാനായിരുന്നു നീക്കം. നടപ്പാവുകയാണെങ്കിൽ ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിയാവുമായിരുന്നു ഇത്.