ഇറാന്‍ നഗരങ്ങളില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടത്തി ഇസ്രയേല്‍ ; വ്യോമപാത അടച്ചു
ഇറാന് നഗരങ്ങളില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടത്തി ഇസ്രയേല്‍ ; വ്യോമപാത അടച്ചു
പടിഞ്ഞാറന്‍, മധ്യ ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ അറിയിച്ചു
തലസ്ഥാനമായ ടെഹറാന്‍, തബ്‌റീസ്, ഇസ്ഫഹന്‍, കറാജ് എന്നീ നഗരങ്ങളില്‍ തുടര്‍ സ്‌ഫോടനങ്ങളുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
പശ്ചിമേഷ്യ വീണ്ടും അശാന്തം. യുദ്ധം കടുക്കുന്നു. ഇസ്രയേലിന് നേരെ ഇറാന്‍ അതിശക്തമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിന് പിന്നാലെ തിരിച്ചടിച്ച ഇസ്രയേല്‍, ഇറാന്‍ നഗരങ്ങളില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ ടെഹറാന്‍, തബ്‌റീസ്, ഇസ്ഫഹന്‍, കറാജ് എന്നീ നഗരങ്ങളില്‍ തുടര്‍ സ്‌ഫോടനങ്ങളുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
പടിഞ്ഞാറന്‍, മധ്യ ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ അറിയിച്ചു. ഇറാനിയന്‍ ഭരണകൂടത്തിന്റെ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയാണ് വ്യോമസേന ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ആള്‍നാശത്തെക്കുറിച്ചോ ആക്രമണം നടന്ന കൃത്യമായ സ്ഥലത്തെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ല.
അതേ സമയം, ഇസ്രയേലിന്റെ വടക്കന്‍ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്ത അനവധി മിസൈലുകള്‍ തങ്ങള്‍ വിജയകരമായി തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും ചെറുക്കാന്‍ ഇസ്രയേല്‍ സേന സജ്ജമാണെന്നും ഇറാന് കനത്ത തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇസ്രായേല്‍ വ്യക്തമാക്കി.