ബെയ്‌റൂട്ടില്‍  ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം : 11 മരണം

 

ജറുസലം: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ശക്തമായ ആക്രമണം നടത്തി ഇസ്രയേല്‍. 8 നില കെട്ടിടത്തിനുനേര്‍ക്ക് ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. സെന്‍ട്രല്‍ ബെയ്‌റൂട്ടില്‍ ഇന്നലെ പുലര്‍ച്ചെ നാലിനുണ്ടായ ആക്രമണത്തിനുശേഷം കെട്ടിടമിരുന്നിടത്ത് വലിയ ഗര്‍ത്തമാണു ശേഷിച്ചത്. ഭൂഗര്‍ഭ ബങ്കറുകള്‍ വരെ ഭേദിക്കുന്ന 4 മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.