ഇറാന്‍ തലസ്ഥാനത്ത് ആക്രമണം നടത്തി ഇസ്രയേല്‍
ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തുമെന്ന സൂചനകള്‍ക്കിടെ അമേരിക്ക കടുത്ത ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
Jun 13, 2025, 07:38 IST
നിരവധിയിടങ്ങളില്‍ യുദ്ധ വിമാനങ്ങള്‍ ബോംബിട്ടതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.
ഇറാനെ ആക്രമിച്ച് ഇസ്രയേല്‍. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രയേല്‍ കനത്ത ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന് നേര്‍ക്ക് ആക്രമണം തുടങ്ങിയതായി ഇസ്രയേല്‍ അറിയിച്ചു. നിരവധിയിടങ്ങളില്‍ യുദ്ധ വിമാനങ്ങള്‍ ബോംബിട്ടതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.
അതേ സമയം ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തുമെന്ന സൂചനകള്‍ക്കിടെ അമേരിക്ക കടുത്ത ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തില്‍ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാനും പെന്റഗണ്‍ അനുമതി നല്‍കിയിരുന്നു.
മിഡില്‍ ഈസ്റ്റില്‍ നിന്നും സൈനിക കുടുംബാംഗങ്ങള്‍ക്ക് പിന്മാറാനുള്ള അനുമതിയും പെന്റഗണ്‍ നല്‍കി. മേഖലയിലുടനീളം സൈനിക സംഘര്‍ഷ സാധ്യത ഉയരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കുന്നതെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് വിശദമാക്കിയത്.