ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം ; 13 പേർ കൊല്ലപ്പെട്ടു

 

ഫലസ്തീനിലെ ഗസ്സയിൽ വീണ്ടും ആക്രമണമഴിച്ചുവിട്ട് ഇസ്രായേൽ . ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ 13 ഫലസ്തീനികൾ കൊല്ലപ്പെട്ടു. രണ്ട് കുട്ടികളും ഗർഭിണിയായ സ്ത്രീയും ഒമ്പത് പോലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മധ്യ ഗസ്സയിൽ നുസൈറത്തിലെ അഭയാർഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തിൽ യുവദമ്പതികളും ഇവരുടെ 10 വയസ്സുകാരനായ മകനും കൊല്ലപ്പെട്ടു. 

ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു സ്ത്രീയെന്ന് അൽ അഖ്സ ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഇവരുടെ അയൽവാസിയായ പതിഞ്ചുകാരനാണ് കൊല്ലപ്പെട്ട മറ്റൊരാൾ. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ നുസൈറത്തിലെ അൽ അവ്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.