'20 ശതമാനം കുറച്ച് കൂടുതല്‍ അല്ലേ'; ട്രംപിന്റെ പ്രഖ്യാപനത്തെ പരി?ഹസിച്ച് ഇറാന്‍; 'ഹോര്‍മുസിന്റെ യഥാര്‍ഥ കാവല്‍ക്കാര്‍ ഞങ്ങളെന്നും ഇറാന്‍ വിദേശകാര്യമന്ത്രി

കഴിഞ്ഞദിവസമാണ് ഹോര്‍മുസിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തെന്നും ഇനി മുതല്‍ ഹോര്‍മുസിന്റെ സംരക്ഷകര്‍ അമേരിക്കയാണെന്നും ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.

 


അമേരിക്കന്‍ പ്രസിഡന്റ് പറയുന്നത് തീര്‍ച്ചയായും ശരിയാണ്. ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കുന്നവര്‍ക്ക് അതിനുള്ള ഫീസ് നല്‍കേണ്ടതുണ്ട്

 ഇനി മുതല്‍ ഹോര്‍മുസിന്റെ സംരക്ഷകരാണെന്നും 20 ശതമാനം ഫീസ് ഈടാക്കുമെന്നുമുള്ള അമേരിക്കയുടെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കയല്ല, ഇറാനാണ് എല്ലായ്‌പ്പോഴും ഹോര്‍മുസ് കടലിടുക്കിന്റെ യഥാര്‍ഥ കാവല്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു.


അമേരിക്കന്‍ പ്രസിഡന്റ് പറയുന്നത് തീര്‍ച്ചയായും ശരിയാണ്. ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കുന്നവര്‍ക്ക് അതിനുള്ള ഫീസ് നല്‍കേണ്ടതുണ്ട്. ഇറാന്‍ ആണ് എല്ലായ്‌പ്പോഴും ഹോര്‍മുസിന്റെ കാവല്‍ക്കാരന്‍. ഇനി അങ്ങോട്ടും അങ്ങനെ തന്നെ തുടരുമെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. 20 ശതമാനം ഫീസ് ചുമത്തുമെന്ന പ്രഖ്യാപനത്തെ പരിഹസിച്ച വിദേശകാര്യമന്ത്രി, 20 ശതമാനമെന്നത് തീര്‍ച്ചയായും കൂടുതലാണെന്നും തങ്ങളുടെ ഫീസ് ന്യായമായിരിക്കുമെന്നും പരിഹസിച്ചു.
കഴിഞ്ഞദിവസമാണ് ഹോര്‍മുസിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തെന്നും ഇനി മുതല്‍ ഹോര്‍മുസിന്റെ സംരക്ഷകര്‍ അമേരിക്കയാണെന്നും ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് അമേരിക്ക സുരക്ഷ ഉറപ്പുവരുത്തുമെന്നും ഇതിനുപകരമായി ചരക്കുകളുടെ മൂല്യത്തിന്റെ 20 ശതമാനം ഫീസായി ഈടാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനുമേല്‍ യുഎസിന്റെ നാവിക ഉപരോധം പുനഃസ്ഥാപിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.