'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാന്‍'; ഡോണള്‍ഡ് ട്രംപിന്റെ നാവുപിഴ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാന്‍'; ഡോണള്‍ഡ് ട്രംപിന്റെ നാവുപിഴ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായാല്‍ അമേരിക്ക സൈനിക നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു
ഇറാന്‍ മിലിട്ടറി അപ്‌ഡേറ്റ്‌സ് എന്ന എക്‌സ് അക്കൗണ്ട് ട്രംപ് 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാന്‍' എന്ന് പറയുന്ന ഭാ?ഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സംഭവിച്ച നാവുപിഴ സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയാകുന്നു. അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തെ കുറിച്ച് സംസാരിക്കവെ ഇറാന് പകരം ജപ്പാനെ പരാമര്‍ശിച്ചതാണ് സോഷ്യല്‍ മിഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്.
'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാന്‍ ഞങ്ങള്‍ക്കെതിരെ 111 മിസൈലുകള്‍ പ്രയോഗിച്ചു. അവര്‍ ഞങ്ങളുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിനെ ലക്ഷ്യമിട്ടു. ഒരു മണിക്കൂറിലേറെ നീണ്ട ആക്രമണത്തില്‍ പ്രയോഗിച്ച എല്ലാ മിസൈലുകളും ഞങ്ങള്‍ തകര്‍ത്തു' എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇറാനെ ഉദ്ദേശിച്ചുള്ള പരാമര്‍ശത്തില്‍ 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാന്‍' എന്ന് പറഞ്ഞ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇറാന്‍ മിലിട്ടറി അപ്‌ഡേറ്റ്‌സ് എന്ന എക്‌സ് അക്കൗണ്ട് ട്രംപ് 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാന്‍' എന്ന് പറയുന്ന ഭാ?ഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായാല്‍ അമേരിക്ക സൈനിക നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു