'സൗദിക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖിന്റെ മണ്ണ് വിട്ടുനൽകില്ല' ; ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇറാഖ് പ്രധാനമന്ത്രി

 

 സൗദിയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അൽ സൈദി. റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ സൗദി കിരീടാവകാശിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉൾപ്പെടെ ജനവാസ കേന്ദ്രങ്ങളിലും നിർണായക അടിസ്ഥാന സൗകര്യങ്ങളിലും ഉണ്ടായ ആക്രമണങ്ങൾ മേഖലയുടെ സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് ഇറാഖ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.