ഇറാന്‍  അമേരിക്ക മൂന്നാംഘട്ട ആണവ ചര്‍ച്ച ഇന്ന് ജനീവയില്‍

 

അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും അരഘ്ചിയും തമ്മില്‍ ചര്‍ച്ച നടത്തുന്നത് ഒമാന്റെ മധ്യസ്ഥതയില്‍ ആണ്.

 

നീതിയുക്തമായ കരാറിനായി ശ്രമിക്കുമെന്നും യുദ്ധത്തിനും സമാധാനത്തിനും ഇറാന്‍ തയ്യാറാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി വ്യക്തമാക്കി

ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചര്‍ച്ച ഇന്ന് സ്വിറ്റ്സര്‍ലണ്ടിലെ ജനീവയില്‍ നടക്കും. ആണവകരാര്‍ കൈയെത്തും ദൂരത്താണെന്നും നീതിയുക്തമായ കരാറിനായി ശ്രമിക്കുമെന്നും യുദ്ധത്തിനും സമാധാനത്തിനും ഇറാന്‍ തയ്യാറാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി വ്യക്തമാക്കി. അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും അരഘ്ചിയും തമ്മില്‍ ചര്‍ച്ച നടത്തുന്നത് ഒമാന്റെ മധ്യസ്ഥതയില്‍ ആണ്.

എന്നാല്‍ ചര്‍ച്ച പരാജയപ്പെടുന്നപക്ഷം ഇറാനെതിരെ ആക്രമണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആക്രമണം നടത്തുന്നപക്ഷം ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബാഫ് പറഞ്ഞു. നേരത്തെ നടന്ന രണ്ടു ഘട്ട ചര്‍ച്ചകളിലും ആണവ കരാറിനെപ്പറ്റി ധാരണയായിരുന്നില്ല. പശ്ചിമേഷ്യന്‍ തീരത്ത് സൈനിക സന്നാഹം അമേരിക്ക ശക്തിപ്പെടുത്തി. ഇസ്രയേലിലേക്ക് അമേരിക്കയുടെ കൂടുതല്‍ പോര്‍വിമാനങ്ങള്‍ എത്തി.