ഇറാന്റെ ആയുധ നിര്‍മ്മാണ ശേഷിയും വിതരണ ശൃംഖലയും മുന്‍പതേക്കാള്‍ ശക്തമെന്ന് ഇറാന്‍ സേന

ഇനി ആക്രമണം ഉണ്ടായാല്‍ തിരിച്ചടി മുന്‍പത്തേക്കാള്‍ കടുത്തതായിരിക്കുമെന്നാണ് ഇറാന്‍ നേതാക്കള്‍ ഒരുപോലെ ആവര്‍ത്തിക്കുന്നത്.

 

ചര്‍ച്ചകളും യുദ്ധവും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ എം.ബി ഗാലിബാഫ് പറഞ്ഞു. 

ഇറാന്റെ ആയുധ നിര്‍മ്മാണ ശേഷിയും വിതരണ ശൃംഖലയും മുന്‍പതേക്കാള്‍ ശക്തമെന്ന് ഇറാന്‍ സേന. മിസൈലുകളുടെ ദൂര പരിധി വര്‍ധിപ്പിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം അമേരിക്കയുമായി ചര്‍ച്ചകള്‍ തുടരുന്നുണ്ട് എന്നത് ഇറാന്‍ നിഷേധിക്കുന്നില്ല. ചര്‍ച്ചകളും യുദ്ധവും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ എം.ബി ഗാലിബാഫ് പറഞ്ഞു. 

ഇനി ആക്രമണം ഉണ്ടായാല്‍ തിരിച്ചടി മുന്‍പത്തേക്കാള്‍ കടുത്തതായിരിക്കുമെന്നാണ് ഇറാന്‍ നേതാക്കള്‍ ഒരുപോലെ ആവര്‍ത്തിക്കുന്നത്. അതിനിടെ , ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയിലായതിനെ തുടര്‍ന്ന്, യു.എന്‍ സമ്മേളനത്തിനെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രിയുള്‍പ്പടെ നയതന്ത്ര സംഘത്തെ രാജ്യത്ത് നിന്ന് പുറത്താക്കിയെന്ന അമേരിക്കന്‍ വാദം ഇറാന്‍ തള്ളി. സമാധാന നിര്‍ദേശങ്ങളില്‍ അമേരിക്ക അറിയിച്ച മറുപടിയോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.