'ശത്രുക്കള്‍ക്ക് വരാനിരിക്കുന്നത് നല്ല വര്‍ഷമായിരിക്കില്ല', മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ്

തലമുതിര്‍ന്ന നേതൃത്വത്തെ വധിച്ചാല്‍ ജനങ്ങളെ ഭയപ്പെടുത്താമെന്ന ശത്രുക്കളുടെ മോഹം തകര്‍ന്നുപോയി എന്നും മുജ്തബ ഖംനഇയുടെ പ്രസ്താവനയിലുണ്ട്.

 

തുര്‍ക്കിയിലേക്കും ഒമാനിലേക്കും ആക്രമണം നടത്തിയത് ഇറാനല്ലെന്നും, ഇവ ഇസ്രയേല്‍ നടത്തിയ ആള്‍മാറാട്ട ആക്രമണമാണ് എന്നുമാണ് മുജ്തബ ഖംനഇയുടെ നിലപാട്.

രാത്രിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണ ശ്രമം. ദുബായില്‍ ഡ്രോണുകള്‍ തകര്‍ത്തു. സൗദിയിലും കുവൈത്തിലും വിവിധ മേഖലകളില്‍ ആക്രമണം തടഞ്ഞു. ശത്രുക്കള്‍ക്ക് വരാനിരിക്കുന്നത് നല്ല വര്‍ഷമായിരിക്കില്ലെന്ന് മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖംനഇ രംഗത്തെത്തി. പുതിയ പ്രസ്താവനയിലാണ് മുജ്തബ ഖംനഇ നിലപാട് വ്യക്തമാക്കിയത്. 

തുര്‍ക്കിയിലേക്കും ഒമാനിലേക്കും ആക്രമണം നടത്തിയത് ഇറാനല്ലെന്നും, ഇവ ഇസ്രയേല്‍ നടത്തിയ ആള്‍മാറാട്ട ആക്രമണമാണ് എന്നുമാണ് മുജ്തബ ഖംനഇയുടെ നിലപാട്. തലമുതിര്‍ന്ന നേതൃത്വത്തെ വധിച്ചാല്‍ ജനങ്ങളെ ഭയപ്പെടുത്താമെന്ന ശത്രുക്കളുടെ മോഹം തകര്‍ന്നുപോയി എന്നും മുജ്തബ ഖംനഇയുടെ പ്രസ്താവനയിലുണ്ട്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയില്‍ സമാധാനത്തിന് മുന്‍കൈയെടുക്കാമെന്ന പുതിയ വാഗ്ദാനവും ശ്രദ്ധേയമാണ്.

അതേസമയം, അമേരിക്കയ്ക്ക് താവളങ്ങള്‍ വിട്ടുനല്‍കിയ യുകെ, പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധം തങ്ങള്‍ ജയിച്ചു കഴിഞ്ഞെന്ന അമേരിക്കന്‍ അവകാശവാദത്തെയും ഇറാന്‍ പരിഹസിച്ചു. അമേരിക്ക അവകാശപ്പെട്ടതല്ല സംഭവിക്കുന്നത് എന്നാണ് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പരിഹസിച്ചത്.