'തിരിച്ചടിക്ക് സജ്ജരാകൂ', ഇറാന് സേനാ മേധാവിമാര്‍ക്ക് പരമോന്നത നേതാവിന്റെ നിര്‍ദ്ദേശം
'തിരിച്ചടിക്ക് സജ്ജരാകൂ', ഇറാന് സേനാ മേധാവിമാര്‍ക്ക് പരമോന്നത നേതാവിന്റെ നിര്‍ദ്ദേശം
ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്ക ഉടനെ ആക്രമണം പുനരാരംഭിച്ചേക്കും എന്ന ഭീഷണികള്‍ക്കിടെയാണ് സേനാ മേധാവിമാരുമായി പരമോന്നത നേതാവ് യോഗം ചേര്‍ന്നത്.
Nov 1, 2026, 06:01 IST
ഇനി യുദ്ധം ആര് തുടങ്ങിയാലും യുദ്ധം എപ്പോള്‍, എങ്ങനെ തീരണമെന്ന് തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്നും മുജ്തബ ഖമനെയി മുന്നറിയിപ്പ് നല്കി.
തിരിച്ചടിക്ക് സജ്ജരാകാന്‍ ഇറാന് സേനയോട് പരമോന്നത നേതാവ് മുജ്തബ ഖമനെയി. തിരിച്ചടിക്ക് രാജ്യാതിര്‍ത്തികള്‍ നോക്കേണ്ടെന്നും പരമോന്നത നേതാവ് നിര്‍ദേശം നല്കി. ഇനി യുദ്ധം ആര് തുടങ്ങിയാലും യുദ്ധം എപ്പോള്‍, എങ്ങനെ തീരണമെന്ന് തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്നും മുജ്തബ ഖമനെയി മുന്നറിയിപ്പ് നല്കി. ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്ക ഉടനെ ആക്രമണം പുനരാരംഭിച്ചേക്കും എന്ന ഭീഷണികള്‍ക്കിടെയാണ് സേനാ മേധാവിമാരുമായി പരമോന്നത നേതാവ് യോഗം ചേര്‍ന്നത്.
ഇറാന് മേല്‍ ഏത് നിമിഷവും ആമേരിക്കയുടെ ആക്രമണം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സേനാ മേധാവിമാരുമായി ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമനെയി കൂടിക്കാഴ്ച്ച നടന്നിരിക്കുന്നത്.