ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ്

തങ്ങളുടെ ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന് ഉറപ്പുനല്‍കിയ പ്രസിഡന്റ്, അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. 

 

നിലവിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഈ ഉറപ്പ് പുതിയൊരു ഊര്‍ജ്ജം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ പൂര്‍ണ്ണമായും തയ്യാറാണെന്ന് വ്യക്തമാക്കി പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രംഗത്ത്. അമേരിക്കയുമായി നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ സുപ്രധാന പ്രതികരണം. തങ്ങളുടെ ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന് ഉറപ്പുനല്‍കിയ പ്രസിഡന്റ്, അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. 

നിലവിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഈ ഉറപ്പ് പുതിയൊരു ഊര്‍ജ്ജം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകളിലേക്ക് വീണ്ടും നീങ്ങുന്നുവെന്ന സൂചന നല്‍കിയും പെസെഷ്‌കിയാന്‍ രംഗത്തെത്തിയിരുന്നു. നയതന്ത്ര ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ അംഗീകരിക്കണം എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ജനങ്ങളോടും മാധ്യമങ്ങളോടും ആഹ്വാനം ചെയ്തിരുന്നു. എല്ലാ തീരുമാനവും സുപ്രീം കൗണ്‍സിലും പരമോന്നത നേതാവും അംഗീകരിച്ചത് മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.