കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ഡ്രോണ്‍ ആക്രമണം
യുഎസ് നടത്തിയ വ്യോമാക്രമണങ്ങള്‍ക്കു തിരിച്ചടിയായി കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് (ഐആര്‍ജിസി) ഡ്രോണും മിസൈലും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.കുവൈത്തിലെ അലി അല്‍ സാലം വ്യോമസേനാ താവളത്തിനും മനാമയിലെ യുഎസ് അഞ്ചാം നാവിക വ്യൂഹത്തിനും നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.
കുവൈത്ത്: യുഎസ് നടത്തിയ വ്യോമാക്രമണങ്ങള്‍ക്കു തിരിച്ചടിയായി കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് (ഐആര്‍ജിസി) ഡ്രോണും മിസൈലും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.കുവൈത്തിലെ അലി അല്‍ സാലം വ്യോമസേനാ താവളത്തിനും മനാമയിലെ യുഎസ് അഞ്ചാം നാവിക വ്യൂഹത്തിനും നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.അഞ്ച് ഇറാനിയന്‍ തീരദേശ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് പകരമായാണ് ഈ നടപടിയെന്ന് ഐആര്‍ജിസി വ്യക്തമാക്കി. അതേസമയം, വ്യോമാതിര്‍ത്തിയിലെ ഭീഷണികളെ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് നേരിടുകയാണെന്ന് കുവൈത്ത് സായുധ സേന അറിയിച്ചു.
യുഎസ് ആക്രമണം തുടര്‍ന്നാല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. ഹോര്‍മുസ് കടലിടുക്കില്‍ ഒമാന് സമീപത്തു കൂടെ പുതിയ കപ്പല്‍പ്പാത വികസിപ്പിക്കുമെന്ന് യുഎസ് നാവികസേനയുടെ മേല്‍നോട്ടത്തിലുള്ള ബഹുരാഷ്ട്ര സമുദ്ര സംഘടന ശനിയാഴ്ച പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണങ്ങള്‍ ഉണ്ടായത്. അഞ്ച് ഇറാനിയന്‍ തീരദേശ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് പകരമായാണ് ഈ നടപടിയെന്ന് ഐആര്‍ജിസി വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കില്‍ ടാങ്കര്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഇറാന് മേല്‍ യുഎസിന്റെ പ്രത്യാക്രമണം.