ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ടോള്‍ ചുമത്തിയാല്‍ നിയമ വിരുദ്ധം ; അനുവദിക്കില്ല
അവര്‍ അങ്ങനെ ചെയ്യാന്‍ ശ്രമിക്കുന്നത് ലോകത്തിന് ഒരു ഭീഷണിയാണ്, അത് പൂര്‍ണ്ണമായും നിയമവിരുദ്ധ'മാണെന്നും മാര്‍ക്കോ റൂബിയോ പ്രതികരിച്ചു.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ടോള്‍ ചുമത്തിയാല്‍ നയതന്ത്രപരമായ ഏതൊരു കരാറും അപ്രായോഗികമായിരിക്കും എന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി
ഇറാനുമായുള്ള യുദ്ധം അവസാനിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട് ചില നല്ല സൂചനകള്‍ ഉണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. എന്നാല്‍ അമിത ശുഭാപ്തി വിശ്വാസം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു. നാറ്റോ വിദേശകാര്യ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി സ്വീഡനിലേയ്ക്ക് പുറപ്പെടുന്നതിന് മുമ്പായി ഫ്ലോറിഡയില്‍ മാധ്യമ പ്രവര്‍ത്തകരോടായിരുന്നു മാര്‍ക്കോ റൂബിയോയുടെ പ്രതികരണം.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ടോള്‍ ചുമത്തിയാല്‍ നയതന്ത്രപരമായ ഏതൊരു കരാറും അപ്രായോഗികമായിരിക്കും എന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ലോകത്തിലെ ആരും ടോള്‍ സംവിധാനത്തെ അനുകൂലിക്കുന്നില്ല. അത് സംഭവിക്കില്ല. അത് അസ്വീകാര്യമായിരിക്കും എന്നായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം. 'അവര്‍ അത് തുടരുകയാണെങ്കില്‍ അത് ഒരു നയതന്ത്ര കരാറിനെ അസാധ്യമാക്കും. അതിനാല്‍ അവര്‍ അങ്ങനെ ചെയ്യാന്‍ ശ്രമിക്കുന്നത് ലോകത്തിന് ഒരു ഭീഷണിയാണ്, അത് പൂര്‍ണ്ണമായും നിയമവിരുദ്ധ'മാണെന്നും മാര്‍ക്കോ റൂബിയോ പ്രതികരിച്ചു.