യുദ്ധം ആറ് മാസം നീണ്ടുനിന്നാലും സജ്ജമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി
രാജ്യരക്ഷയ്ക്കായി എത്രകാലം വേണമെങ്കിലും പോരാടാന്‍ തയാറാണെന്ന് അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്
Apr 1, 2026, 14:30 IST
തങ്ങളെ പ്രതിരോധിക്കാന്‍ പ്രത്യേക സമയപരിധികളില്ലെന്നും ആവശ്യമെങ്കില്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ തള്ളിക്കൊണ്ട്, ചുരുങ്ങിയത് ആറുമാസമെങ്കിലും നീണ്ടുനില്‍ക്കുന്ന യുദ്ധത്തിന് രാജ്യം സജ്ജമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
യുദ്ധം രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ നിലനില്‍ക്കെയാണ്, രാജ്യരക്ഷയ്ക്കായി എത്രകാലം വേണമെങ്കിലും പോരാടാന്‍ തയാറാണെന്ന് അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. തങ്ങളെ പ്രതിരോധിക്കാന്‍ പ്രത്യേക സമയപരിധികളില്ലെന്നും ആവശ്യമെങ്കില്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.