റഷ്യന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക രാജ്യങ്ങളോട് കെഞ്ചുന്നു , പരിഹാസവുമായി ഇറാന്‍ വിദേശകാര്യമന്ത്രി
ഇന്ധന പ്രതിസന്ധിയില്‍ കടുത്ത ആശങ്ക തുടരവേ, ഇന്ത്യയ്ക്ക് ആശ്വാസമായി രണ്ട് എല്‍പിജി ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നു.
യുദ്ധത്തെ പിന്തുണച്ചാല്‍ റഷ്യയ്‌ക്കെതിരെ അമേരിക്കന്‍ പിന്തുണ കിട്ടുമെന്ന് യൂറോപ്പ് വ്യാമോഹിച്ചെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പരിഹസിച്ചു.
റഷ്യയുമായുള്ള എണ്ണ ഇടപാടിന്റെ പേരില്‍ ഇന്ത്യയെ അമേരിക്ക മാസങ്ങളോളം ബുദ്ധിമുട്ടിച്ചെന്നും ഇപ്പോള്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക രാജ്യങ്ങളോട് കെഞ്ചുന്നു എന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. യുദ്ധത്തെ പിന്തുണച്ചാല്‍ റഷ്യയ്‌ക്കെതിരെ അമേരിക്കന്‍ പിന്തുണ കിട്ടുമെന്ന് യൂറോപ്പ് വ്യാമോഹിച്ചെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പരിഹസിച്ചു.
അതേസമയം, ഇന്ധന പ്രതിസന്ധിയില്‍ കടുത്ത ആശങ്ക തുടരവേ, ഇന്ത്യയ്ക്ക് ആശ്വാസമായി രണ്ട് എല്‍പിജി ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നു. ഇന്ത്യന്‍ ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ ഇറാന്‍ അനുമതി നല്‍കി. ഇന്ത്യ സുഹൃദ് രാജ്യമാണെന്നും ഹോര്‍മുസിലൂടെയുള്ള ഇന്ത്യന്‍ കപ്പലുകളുടെ ചരക്ക് നീക്കത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഇന്ത്യയിലെ ഇറാന്‍ അംബാസിഡര്‍ മുഹമ്മദ് ഫത്താലി അറിയിച്ചിരുന്നു. ശിവാലിക്, നന്ദ ദേവി എന്നീ എല്‍പിജി ടാങ്കറുകള്‍ക്കാണ് ഇറാന്‍ അനുമതി നല്കിയത്. കൂടുതല്‍ ഇന്ത്യന്‍ ടാങ്കറുകള്‍ക്ക് അനുമതി നല്‍കുന്നത് ഇറാന്റെ പരിഗണനയിലാണ്.