ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്
അമേരിക്കന്‍ പ്രതിനിധികള്‍ നടത്താനിരുന്ന പാകിസ്ഥാന്‍ സന്ദര്‍ശനം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റദ്ദാക്കിയതോടെ ഇറാന്‍-യുഎസ് നയതന്ത്ര നീക്കങ്ങള്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
അയല്‍രാജ്യങ്ങളില്‍ നിന്ന് ശക്തമായ സുരക്ഷാ ഉറപ്പുകള്‍ ഉറപ്പാക്കുക, സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് നേടിയെടുക്കുക എന്നിവയാണ് അരാഗ്ചിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ഒമാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ നിര്‍ണ്ണായക സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക് തിരിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും സമാധാന ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി പാകിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. എന്നാല്‍, അമേരിക്കന്‍ പ്രതിനിധികള്‍ നടത്താനിരുന്ന പാകിസ്ഥാന്‍ സന്ദര്‍ശനം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റദ്ദാക്കിയതോടെ ഇറാന്‍-യുഎസ് നയതന്ത്ര നീക്കങ്ങള്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
ആണവ പദ്ധതിക്ക് പുറമെ, ഹോര്‍മുസ് കടലിടുക്കിലെ പുതിയ നിയമപരമായ ചട്ടക്കൂട്, യുദ്ധനഷ്ടപരിഹാരം, സൈനിക നടപടികളില്‍ നിന്നുള്ള സംരക്ഷണം, അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള സമുദ്ര നിയന്ത്രണങ്ങള്‍ നീക്കല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നത്. വിഷയത്തില്‍ ഇറാന്‍ ചില വിട്ടുവീഴ്ചകള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും, അത് മതിയാകില്ലെന്ന കര്‍ക്കശമായ നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.
മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് അയല്‍രാജ്യങ്ങളില്‍ നിന്ന് ശക്തമായ സുരക്ഷാ ഉറപ്പുകള്‍ ഉറപ്പാക്കുക, സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് നേടിയെടുക്കുക എന്നിവയാണ് അരാഗ്ചിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.