ബഹ്‌റൈനിലെ വ്യവസായ മേഖലയെ ലക്ഷ്യം വച്ച് ഇറാന്റെ ആക്രമണം ; കനത്ത നഷ്ടം

സംഭവസ്ഥലത്ത് എത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

 

ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും ബഹ്റൈന്‍ വ്യക്തമാക്കി.

ബഹ്റൈനിലെ വ്യവസായ മേഖലയിലേക്ക് ഇറാന്റെ ആക്രമണം. ആക്രമണത്തെത്തുടര്‍ന്ന് തലസ്ഥാനമായ മനാമയിലെ വ്യവസായ കേന്ദ്രത്തിന് തീപിടിച്ചു. സംഭവസ്ഥലത്ത് എത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും ബഹ്റൈന്‍ വ്യക്തമാക്കി. സിവിലിയന്‍ മേഖലയിലേക്കുള്ള ഇറാന്റെ ഹീനമായ ആക്രമണമാണിതെന്നും ബഹ്റൈന്‍ അപലപിച്ചു.

അതേസമയം, ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തി. ബഹ്റൈനിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യംവച്ചതെന്നാണ് ഇറാന്റെ വിശദീകരണം.