പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായ 26കാരനെ വധശിക്ഷയ്ക്ക് വിധേയനാക്കാന്‍ ഇറാന്‍ ഭരണകൂടം
കൂടുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് അതിവേഗത്തില്‍ വധശിക്ഷ നടപ്പിലാക്കാനുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടെഹ്റാനിലെ ഫാര്‍ഡിസില്‍ താമസിച്ചുവരികയായിരുന്ന എര്‍ഫാനെ ജനുവരി എട്ടിനാണ് അറസ്റ്റ് ചെയ്യുന്നത്.
ഇറാനില്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റിലായ 26 കാരനെ വധശിക്ഷയ്ക്ക് വിധേയനാക്കാന്‍ ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എര്‍ഫാന്‍ സോള്‍ട്ടാനി എന്ന യുവാവിന്റെ വധശിക്ഷ നടപ്പാക്കാന്‍ ഇറാന്‍ ഒരുങ്ങുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെഹ്റാനിലെ ഫാര്‍ഡിസില്‍ താമസിച്ചുവരികയായിരുന്ന എര്‍ഫാനെ ജനുവരി എട്ടിനാണ് അറസ്റ്റ് ചെയ്യുന്നത്. എര്‍ഫാന്റെ വധശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്നാണ് വിവരം. കൂടുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് അതിവേഗത്തില്‍ വധശിക്ഷ നടപ്പിലാക്കാനുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാന്‍ ആഭ്യന്തര പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരെ ഭരണകൂടം വധഭീഷണി ഉയര്‍ത്തിയിരുന്നു.പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ 'ദൈവത്തിന്റെ ശത്രു' ആയി കണക്കാക്കുമെന്നും വധശിക്ഷയ്ക്ക് വിധേയരാക്കുമെന്നും ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദ് മുന്നറിയിപ്പ് നല്‍കിയിരുന്നു.